പിഎസ് സി നിയമനം; മന്ത്രിയുടെ പ്രതികരണം വിഷമിപ്പിച്ചു

പിഎസ് സി നിയമനം; മന്ത്രിയുടെ പ്രതികരണം വിഷമിപ്പിച്ചു

സർക്കാർ ജോലികളിൽ നിയമനം ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ഔദ്യോഗിക വസതിയിൽ വെച്ച് ചര്‍ച്ച നടന്നു. എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യത്തെത്തുടര്‍ന്ന് ആണ് മന്ത്രിയുമായി ചര്ച്ച നടത്താൻ തീരുമാനം ഉണ്ടായത് .

ചർച്ചയിൽ അനുകൂലമായ നിലപാട് അല്ല മന്ത്രിയില്‍ നിന്നുണ്ടായതെന്ന് ഉദ്യോഗാർഥികള്‍ പറഞ്ഞു. മന്ത്രി കടകം പള്ളിയുടെ പ്രതികരണം ഉദ്യോഗാര്‍ത്ഥികളെ വിഷമിപ്പിച്ചുവെന്ന് ഉദ്യോഗാർഥികളുടെ പ്രതിനിധിയായി ചർച്ചയിൽ പങ്കെടുത്ത ലയ രാജേഷ് പറഞ്ഞു. ചർച്ചയിൽ മന്ത്രി റാങ്ക് എത്രയാണെന്ന് ചോദിച്ചതായും റാങ്ക് ലിസ്റ്റ് പത്തുവർഷത്തേക്ക് നീട്ടുകയാണെങ്കിൽ കൂടി താങ്കൾക്ക് ജോലി ലഭിക്കില്ലെന്നും പിന്നെന്തിനാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചോദിച്ചതായും ലയ പറഞ്ഞു. എന്നാൽ ഏത് മന്ത്രിയാണ് ഇങ്ങനെ പ്രതികരിച്ചതെന്ന ചോദ്യത്തിന് മന്ത്രിയുടെ പേരുപറയാൻ ലയ കൂട്ടാക്കിയില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com