രോഗിയെ പുഴുവരിച്ച സംഭവത്തിലെ സസ്‌പെൻഷൻ; പ്രതിഷേധ സമരവുമായി ഡോക്ടർമാരും നഴ്‌സുമാരും
രോഗിയെ പുഴുവരിച്ച സംഭവത്തിലെ സസ്‌പെൻഷൻ; പ്രതിഷേധ സമരവുമായി ഡോക്ടർമാരും നഴ്‌സുമാരും

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തിൽ പ്രതിഷേധ സമരവുമായി ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘടനകള്‍. നാളെ തിരുവനന്തപുരത്ത് നഴ്സുമാര്‍ കരിദിനം ആചരിക്കും. മൂന്ന് പേരുടെയും സസ്പെന്ഷന് പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മുന്നില്‍ നഴ്സുമാരുടെ സമരം തുടരുകയാണ്. ഡോക്ടര്‍മാരും നഴ്സുമാരും ഒന്നിച്ച്‌ റോഡ‍ില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ റിലേ സത്യാഗ്രഹം ആരംഭിക്കുമെന്നാണ് കെജിഎംസിടിഎയുടെ മുന്നറിയിപ്പ്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ പണിമുടക്കുമെന്നും കൊവിഡ് ഇതര ഡ്യൂട്ടികളെല്ലാം നിര്‍ത്തിവയ്ക്കുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി

രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നോഡല്‍ ഓഫീസര്‍ ഡോ. അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, കെ വി രജനി എന്നിവരെയാണ് സസ്‌പെന്‍സ് ചെയ്തത്. സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Related Stories

Anweshanam
www.anweshanam.com