'പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ് പാലം തുറന്നതിന് പിന്നില്‍': വിമര്‍ശനവുമായി മന്ത്രി കെ സുധാകരന്‍

വൈറ്റില പാലം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
'പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ് പാലം തുറന്നതിന് പിന്നില്‍': വിമര്‍ശനവുമായി മന്ത്രി കെ സുധാകരന്‍

കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്‍പ് തുറന്നത് പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണെന്ന് മന്ത്രി കെ സുധാകരന്‍. വൈറ്റില പാലം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കൊച്ചിയുടെ അതോറിറ്റി ജനപ്രതിനിധികളാണെന്നും നാല് പേര്‍ അര്‍ധരാത്രിയില്‍ തീരുമാനമെടുത്ത് കോമാളിത്തരം കാണിക്കരുതെന്നും കെ സുധാകരന്‍. ധൃതിപിടിക്കേണ്ട കാര്യമില്ലെന്നും വേല വേലായുധനോട് വേണ്ടെന്നും മന്ത്രി. പാലത്തില്‍ ലോറി കയറിയാല്‍ മെട്രോയില്‍ തട്ടുമെന്ന് പറയുന്നവര്‍ കൊഞ്ഞാണന്മാരാണെന്നും സുധാകരന്‍ പരിഹസിച്ചു.

അതേസമയം, കാത്തിരിപ്പിന് വിരാമമിട്ട് വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. 11 മണിക്ക് കുണ്ടന്നൂര്‍ പാലവും ഉദ്ഘാടനം ചെയ്യും. ഏറെ സന്തോഷത്തോടെയാണ് വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''മണിക്കൂറില്‍ 13,000 വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാനജംഗ്ഷനാണിത്. ഇവിടെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. കിഫ്ബി ധനസഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇരുപാലങ്ങളും പൂര്‍ണ്ണമായും നിര്‍മ്മിച്ചത്. 717 മീറ്റര്‍ ദൂരത്തില്‍ 86.34 കോടി രൂപ ചെലവിലാണ് വൈറ്റില മേല്‍പ്പാലം പൂര്‍ത്തിയായത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com