പ്രഫ. കെഎ സിദ്ദീഖ് ഹസ്സന്‍ അന്തരിച്ചു

ഇസ്ലാമിക പണ്ഡിതന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധ നേടി.
പ്രഫ. കെഎ സിദ്ദീഖ് ഹസ്സന്‍ അന്തരിച്ചു

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരള അമീര്‍ പ്രഫ. കെ എ സിദ്ദീഖ് ഹസ്സന്‍(76) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് 5 ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്‌ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എ (അറബിക്) യും നേടി. തിരുവനന്തപുരം യൂനിവേഴസിറ്റി കോളജ്​, എറണാകുളം മഹാരാജാസ്​ കോളജ്​, കൊയിലാണ്ടി, കോടഞ്ചേരി, കാസർഗോഡ്​ ഗവൺമെൻറ്​ കോളജുകളിൽ അധ്യാപകനായിരുന്നു.

ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റന്റ് അമീറും 1990 മുതല്‍ നാലു തവണ ജമാഅത്തെ ഇസ്‌ലാമി കേരള അമീറും ആയി സേവനമനിഷ്ഠിച്ചിട്ടുണ്ട്. പ്രബോധനം വാരിക മുഖ്യ പത്രാധിപര്‍, കേരള ഭാഷ ഇന്‍സ്‌ററിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഇസ്‌ലാം ദര്‍ശനത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കൂടാതെ ഇസ്ലാമിക പണ്ഡിതന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധ നേടി.

ഭാര്യ: വി.കെ. സുബൈദ. മക്കള്‍: ഫസലുര്‍റഹ്മാന്‍, സാബിറ, ശറഫുദ്ദീന്‍, അനീസുര്‍റഹ്മാന്‍.

No stories found.
Anweshanam അന്വേഷണം
www.anweshanam.com