ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിന് പിന്നാലെ പരിശോധനകൾ നിർത്തിവെച്ച് സ്വകാര്യ ലാബുകൾ

സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ലാബ് ഉടമകൾ
ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിന് പിന്നാലെ പരിശോധനകൾ നിർത്തിവെച്ച് സ്വകാര്യ ലാബുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച് ഉത്തരവിറങ്ങയതിന് പിന്നാലെ പരിശോധനകൾ നിർത്തിവച്ച് സ്വകാര്യ ലാബുകൾ. സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ലാബ് ഉടമകൾ.

ആർ.ടി.പി.സി.ആർ നിരക്ക് 1700ൽ നിന്ന് 500 രൂപയാക്കിക്കൊണ്ടുളള സർക്കാർ ഉത്തരവ് ഉച്ചയോടെയാണ് പുറത്തിറങ്ങിയത്. എന്നിട്ടും പല ലാബുകളും നിരക്ക് കുറച്ചില്ല, പ്രതിഷേധം കനത്തതോടെ പരിശോധന പാടെ നിർത്തിവച്ചു. സർക്കാർ ഉത്തരവ് പരിശോധിച്ച ശേഷം ടെസ്റ്റ് പുനരാംഭിക്കുമെന്നാണ് സ്വകാര്യ ലാബുകൾ നൽകുന്ന വിശദീകരണം.

ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് കുറച്ചതായുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ നേരത്തെ അറിയിച്ചിരുന്നു. ഉത്തരവ് കിട്ടുന്നത് വരെ പരിശോധനയ്ക്ക് പഴയ നിരക്ക് തുടരുമെന്നും. ഉത്തരവ് കിട്ടിയ ശേഷം കുറഞ്ഞ നിരക്ക് പ്രാബല്യത്തിലാക്കുമെന്നും സ്വകാര്യ ലാബുകള്‍ വ്യക്തമാക്കിയിരുന്നു.

സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി മന്ത്രി കെ കെ. ശൈലജ ഇന്നലെ വൈകിട്ടാണ് അറിയിച്ചത്. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്ബ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com