സ​ര്‍​വീ​സു​ക​ള്‍ വ​ന്‍ നഷ്‌ടം; സ്വ​കാ​ര്യ ബ​സുകള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തു​ന്നു
ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് അ​ട​ക്ക​മു​ള​ള വി​ഷ​യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
സ​ര്‍​വീ​സു​ക​ള്‍ വ​ന്‍ നഷ്‌ടം; സ്വ​കാ​ര്യ ബ​സുകള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തു​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു. സ​ര്‍​വീ​സു​ക​ള്‍ വ​ന്‍ ന​ഷ്ട​ത്തി​ലാ​യ​തി​നാ​ല്‍ ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​മെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ സം​യു​ക്ത സ​മി​തി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് അ​ട​ക്ക​മു​ള​ള വി​ഷ​യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് തി​രി​ച്ച​ടി​യാ​ണെ​ന്നും ബ​സു​ട​മ​ക​ള്‍ പ​റ​യു​ന്നു. സ​ര്‍​വീ​സ് നി​ര്‍​ത്താ​ന്‍ ജി ​ഫോം സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ബ​സു​ട​മ സം​യു​ക്ത സ​മി​തി അ​റി​യി​ച്ചു. നേ​ര​ത്തേ, കോ​വി​ഡ് സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ന് ബ​സ് ടി​ക്ക​റ്റ് നി​ര​ക്ക് സ​ര്‍​ക്കാ​ര്‍ പ​രി​ഷ്‌​ക​രി​ച്ചി​രു​ന്നു.

Related Stories

Anweshanam
www.anweshanam.com