വിമാനത്താവളങ്ങളില്‍ 100 രൂപയുടെ ചായയ്ക്ക് ഇനി 15 രൂപ; താരമായി മലയാളി

ഇനി മുതൽ എല്ലാ വിമാനത്താവളങ്ങളിലും 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും ലഭ്യമാകും.
വിമാനത്താവളങ്ങളില്‍ 100 രൂപയുടെ ചായയ്ക്ക് ഇനി 15 രൂപ; താരമായി മലയാളി

തൃശ്ശൂര്‍: വിമാനത്താവളങ്ങളിൽ ഇനി ചായയ്ക്കും ചെറു പലഹാരങ്ങൾക്കും വില കുറയും. ചായ കുടിയ്ക്കാൻ സാധാരണക്കാരന് വിമാനത്താവളങ്ങളിൽ ചിലവാക്കേണ്ട പണം വ്യക്തമാക്കി മലയാളിയായ അഡ്വ ഷാജി കോടങ്കണ്ടത്ത് പ്രധാനമന്ത്രിയ്ക്കും വ്യോമയാന മന്ത്രാലയത്തിനും അയച്ച കത്തിനെ തുടർന്നാണ് നടപടി. ഇനി എല്ലാ വിമാനത്താവളങ്ങളിലും 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും ലഭ്യമാകും. ചെറു പലഹാരങ്ങൾക്ക് 15 രൂപ നൽകിയാൽ മതിയാകും.

കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു ഡല്‍ഹി ശേഷമാണ് തൃശ്ശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ അഡ്വ. ഷാജി കോടങ്കണ്ടത്ത് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഒരു ചെറിയ കപ്പ് ചായയ്ക്ക് 100 രൂപയ്ക്ക് മുകളിലാണ് വിലയീടാക്കുന്നത് എന്നും എല്ലാ വിമാനത്താവളങ്ങളിലും സാധാരണക്കാര്‍ക്ക് കൂടി വാങ്ങാന്‍ കഴിയുന്ന രീതിയില്‍ കഫറ്റീരിയ വേണമെന്നും ചുണ്ടിക്കാട്ടിയായിരുന്നു കത്ത്. വില കുറയ്ക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ സന്ദേശവും ഷാജിയെ തേടിയെത്തിയിരുന്നു.

സിയാലില്‍ നിന്നുള്ള അനുഭവം വിവരിച്ചാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. അതിനാല്‍ വിലകുറയ്ക്കുന്നത് സംബന്ധിച്ച് സിയാല്‍ പ്രതികരണം അറിയിച്ചുകഴിഞ്ഞു. മറ്റ് വിമാനത്താവള അതോറിറ്റികളില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് ഷാജി. സാധാരണക്കാരുടെ പ്രശ്നത്തിന് പരിഹാരം കണ്ട ഷാജിക്ക് അഭിനന്ദന പ്രവാഹമാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com