സൈബർ കുറ്റകൃത്യങ്ങൾ തടയൽ; പൊലീസ് ആക്ട് ഭേദഗതി ചെയ്യാന്‍ ഗവര്‍ണര്‍ അംഗീകാരം നല്‍കി

സൈബർ കുറ്റകൃത്യങ്ങൾ തടയൽ; പൊലീസ് ആക്ട് ഭേദഗതി ചെയ്യാന്‍ ഗവര്‍ണര്‍ അംഗീകാരം നല്‍കി

ഇതോടെ സൈബര്‍ അധിക്ഷേപ കേസില്‍ ഇനി മുതല്‍ പൊലീസിന് വാറണ്ടില്ലാതെ അറസ്റ്റ് രേഖപ്പെടുത്താം.

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പൊലീസ് ആക്ട് ഭേദഗതി ചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കി.ഇതോടെ സൈബര്‍ അധിക്ഷേപ കേസില്‍ ഇനി മുതല്‍ പൊലീസിന് വാറണ്ടില്ലാതെ അറസ്റ്റ് രേഖപ്പെടുത്താം.

സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങിയവയ്ക്ക് പൊലീസിന് കേസെടുക്കാം.അതേസമയം, ഭേദഗതി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങിടാനാണെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തിയ നടപടി മാദ്ധ്യമങ്ങള്‍ക്ക് എതിരല്ലെന്ന് നിയമമന്ത്രി എകെ ബാലന്‍ നേരത്തെ പറഞ്ഞിരുന്നു. പൗരന്‍മാരുടെ അന്തസിനെയും അഭിമാനത്തെയും സംരക്ഷിക്കാനാണ് 2011 ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

118 A വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. 2020 ഐടി ആക്ടിലെ 66 A 2011 പൊലീസ് ആക്ടിലെ 118 എന്നിവ സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയല്‍ നിയമം ദുര്‍ബലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

Related Stories

Anweshanam
www.anweshanam.com