ഷിഗെല്ല രോഗവ്യാപനം വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്

രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുക.
ഷിഗെല്ല രോഗവ്യാപനം വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്

കോഴിക്കോട്: ഷിഗെല്ല രോഗവ്യാപനം വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബാക്ടീരിയയാണ് രോഗത്തിന് കാരണം. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുക.

വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് ഷിഗല്ല രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അതേസമയം, കോട്ടാംപറമ്പ് മേഖലയില്‍ എങ്ങനെയാണ് രോഗം എത്തിയതെന്ന് കണ്ടെത്താനായില്ല. അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് ഷിഗെല്ല രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com