ചികിത്സയ്ക്കത്തിയ ഗര്‍ഭിണിക്ക് കോവിഡ്; ഗര്‍ഭസ്ഥ ശിശുമരിച്ചു

യുവതിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ചികിത്സയ്ക്കത്തിയ ഗര്‍ഭിണിക്ക് കോവിഡ്; ഗര്‍ഭസ്ഥ ശിശുമരിച്ചു

മുക്കം: കോഴിക്കോട് അഗസ്ത്യന്‍ മുഴി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 34 കാരിയായ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഏഴ് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മുക്കം മാങ്ങാപ്പൊയില്‍ സ്വദേശിനി ആശുപത്രിയില്‍ എത്തിയത്. കോവിഡ് പരിശോധനയില്‍ റിസല്‍ട്ട് പോസിറ്റീവ് ആവുകയായിരുന്നു. ഇന്ന് രാവിലെയോടെ ഗര്‍ഭസ്ഥ ശിശു മരിച്ചത്. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വീട്ടില്‍ വിശ്രമത്തിലായിരുന്ന ഇവര്‍ രണ്ടാഴ്ച മുമ്പ് മാത്രമാണ് ചികിത്സയ്ക്കായി പുറത്തേക്കിറങ്ങിയത്. എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്നത് വ്യക്താമാവാത്തതിനാല്‍ വീട്ടുകാരോടും, അയല്‍വാസികളോടും നിരീക്ഷണത്തില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലഞ്ചരക്ക് കച്ചവടക്കാരനാണ് യുവതിയുടെ ഭര്‍ത്താവ്. ഇവര്‍ മാത്രമാണ് വീട്ടില്‍ നിന്ന് പുറത്ത് പോവുന്നത്.

ഭര്‍ത്താവ് ബലിപെരുന്നാള്‍ ദിനത്തില്‍ അടുത്തുള്ള പള്ളിയില്‍ പോയിട്ടുള്ളതിനാല്‍ പള്ളി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതായി മുക്കം നഗരസഭാ സെക്രട്ടറി പറ‍ഞ്ഞു. യുവതി ചികിത്സയ്‌ക്കെത്തിയ സമയത്ത് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജീവനക്കാരും നിരീക്ഷണത്തിലാവും. ഇവരുമായി സമ്പര്‍ക്കം ഉള്ളവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com