പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാന്‍ സാധിക്കില്ല
Kerala

പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാന്‍ സാധിക്കില്ല

പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു

By Thasneem

Published on :

കൊച്ചി: പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതിനാല്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന കോവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാന്‍ സാധിക്കില്ലെന്നും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹൈക്കോടതിക്ക് വിശദീകരണം നല്‍കി.

അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ സൗജന്യ യാത്രയും ക്വാറന്റൈന്‍ സൗകര്യവും നല്‍കണമെന്ന് സുപ്രിംകോടതി ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവാസികള്‍ക്കും ഇത്തരം സൗകര്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ എം സി സിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

നിലവിൽ പ്രവാസികൾ സ്വന്തം പണമുപയോഗിച്ച് ടിക്കറ്റ് എടുത്താണ് നാട്ടിലേക്ക് വരുന്നത്. വന്ദേ ഭാരത് പദ്ധതിയിലുള്ള വിമാനം ആയാലും ചാർട്ടേഡ് വിമാനം ആയാലും ഉയർന്ന പണം ടിക്കറ്റിനായി മുടക്കണം. സാധാരണ നിലയിൽ ഗൾഫിൽ നിന്ന് വരുന്നതിനേക്കാൾ കൂടുതൽ പണം വാങ്ങിയാണ് ഇപ്പോൾ ടിക്കറ്റ് എടുക്കുന്നത്. ജോലി നഷ്ടമായും അസുഖം മൂലവുമാണ് പ്രവാസികളിലധികവും നാട്ടിലേക്ക് മടങ്ങുന്നത്.

നാട്ടിലേക്ക് മടങ്ങുമ്പോൾ അതിഥി തൊഴിലാളികൾക്ക് സൗജന്യ യാത്രയും സൗജന്യ ക്വറന്റൈനും നൽകുന്നുണ്ട്. എന്നാൽ പ്രവാസികൾക്ക് ഇത് ലഭ്യമല്ല. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ തന്നെ പ്രധാന സ്രോതസ്സായ പ്രവാസികളോട് കാണിക്കുന്നത് വഞ്ചനായാണെന്നാണ് പ്രതിപക്ഷം ഉൾപ്പെടെ വ്യക്തമാക്കുന്നത്.

Anweshanam
www.anweshanam.com