പ്രവാസികൾക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്:ഹര്‍ജി ഇന്ന് പരിഗണിക്കും
Kerala

പ്രവാസികൾക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്:ഹര്‍ജി ഇന്ന് പരിഗണിക്കും

ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

News Desk

News Desk

കൊച്ചി: ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് കേന്ദ്രം അറിയിക്കണ്ടത്. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. പിസിആര്‍ ടെസ്റ്റിന് പകരം ട്രൂനാറ്റ് ടെസ്റ്റ് മതിയെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സമാന ഹര്‍ജി സുപ്രീം കോടതിയില്‍ വന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചിരുന്നു. കെ എം സി സി ഉൾപ്പെടെയുള്ള സംഘടനകാലാണ് പരാതിയുമായി കോടതിയെ സമീപിച്ചിരുന്നത്.

Anweshanam
www.anweshanam.com