കണ്ണൂർ ജില്ലാ പഞ്ചായത്തിനെ ഇനി പി പി ദിവ്യ​ നയിക്കും

കോൺഗ്രസിലെ ലിസി തോമസിനെയാണ് ദിവ്യ പരാജയപ്പെടുത്തിയത്.
കണ്ണൂർ ജില്ലാ പഞ്ചായത്തിനെ ഇനി പി പി ദിവ്യ​ നയിക്കും

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിനെ ഇനി പി പി ദിവ്യ​ നയിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി സിപിഎമ്മിലെ പി പി ദിവ്യ ഏഴിനെതിരെ 16 വോട്ടുകൾക്ക് വിജയിച്ചു.​ കോൺഗ്രസിലെ ലിസി തോമസിനെയാണ് ദിവ്യ പരാജയപ്പെടുത്തിയത്. കല്യാശ്ശേരി ഡിവിഷനിൽ നിന്നാണ് പി.പി.ദിവ്യ തെരഞ്ഞെടുക്കപ്പെട്ടത്.

രാവിലെ 11നാണ് വോട്ടെടുപ്പ് തുടങ്ങിയത്. ജില്ല ഭരണാധികാരി യായ ജില്ല കലക്ടർ ടി വി. സുഭാഷിന്‍റെ നേതൃത്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ ജില്ല പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് ആയിരുന്നു പി പി ദിവ്യ. സിപിഎം. ജില്ല കമ്മിറ്റിയംഗം, മഹിള അസോസിയേഷൻ ദേശീയ നേതാവ് എന്നി നിലകളിൽ പ്രവർത്തിച്ചു വരികയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com