നാളെ കേരളമാകെ വൈദ്യുതി മുടങ്ങുമെന്ന് വ്യാജ പ്രചാരണം; നിയമനടപടികൾ സ്വീകരിക്കുമെന്ന് കെഎസ്ഇബി
Kerala

നാളെ കേരളമാകെ വൈദ്യുതി മുടങ്ങുമെന്ന് വ്യാജ പ്രചാരണം; നിയമനടപടികൾ സ്വീകരിക്കുമെന്ന് കെഎസ്ഇബി

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വൈദ്യുതി മുടങ്ങുമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കെഎസ്ഇബി നിര്‍ദ്ദേശിച്ചുവെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നഷ്ടമുണ്ടായതിന് ഇടയിലാണ് വാട്ട്സ് ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്.

ഈ വാര്‍ത്ത‍ തികച്ചും വ്യാജമായ ഒന്നാണെന്നും ഇത്തരം തെറ്റിദ്ധാരണാജനകവും അപകീർത്തികരവുമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും കെ എസ് ഇ ബി അറിയിച്ചു.

Anweshanam
www.anweshanam.com