സംസ്ഥാനത്തെ ഏഴ് തദ്ദേശ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 21 ന്

ജനുവരി നാല് വരെ പത്രിക സമർപ്പിക്കാം
സംസ്ഥാനത്തെ ഏഴ് തദ്ദേശ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 21 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച ഏഴ് തദ്ദേശ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 21 ന് നടത്തും. ഇതിനായുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ പുറത്തിറക്കി.

കൊല്ലം പന്മന പഞ്ചായത്തിലെ പറമ്പിമുക്ക്, ചോല, ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ പിഎച്ച്‌സി വാർഡ്, കളമശേരി മുനിസിപ്പാലിറ്റിയിലെ 37-ാം വാർഡ്, തൃശ്ശൂർ കോർപറേഷനിലെ പുല്ലഴി വാർഡ്, കോഴിക്കോട് മാവൂർ പഞ്ചായത്തിലെ താത്തൂർപൊയിൽ വാർഡ്, കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടക്കുന്നത്.

ജനുവരി നാല് വരെ പത്രിക സമർപ്പിക്കാം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. ഏഴ് വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്.

ജനുവരി 21 ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 22 ന് രാവിലെ വോട്ടെണ്ണും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com