എയിംസ് പരീക്ഷ: മലയാളി വിദ്യാർത്ഥികളുടെ ആശങ്കകൾ കേന്ദ്ര ആരോഗ്യ മന്ത്രിയെ അറിയിച്ച് മുഖ്യമന്ത്രി
Kerala

എയിംസ് പരീക്ഷ: മലയാളി വിദ്യാർത്ഥികളുടെ ആശങ്കകൾ കേന്ദ്ര ആരോഗ്യ മന്ത്രിയെ അറിയിച്ച് മുഖ്യമന്ത്രി

പരീക്ഷകൾ നീട്ടി വയ്ക്കാനോ, അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അതാത് സംസ്ഥാനങ്ങളിൽ പരീക്ഷയെഴുതാനുള്ള അവസരമൊരുക്കാനോ എയിംസ് അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രി

News Desk

News Desk

തിരുവനന്തപുരം: ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (ഭോപ്പാൽ) ജൂലൈ 15-ന് ഭോപ്പാലിൽ വച്ച് നടത്താനിരിക്കുന്ന പരീക്ഷകളിൽ പങ്കെടുക്കേണ്ട മലയാളി വിദ്യാർത്ഥികളുടെ ആശങ്കകൾ കേന്ദ്ര ആരോഗ്യ മന്ത്രി

ഡോ. ഹർഷവർദ്ധനെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോവിഡ് - 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്രയും ദീർഘമായ യാത്ര ചെയ്യേണ്ടി വരുന്നത് വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. മാത്രമല്ല, കണ്ടെയ്ൻമെൻ്റ് സോണുകളിൽ നിന്നുൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ എത്തുന്നത് എന്നതിനാൽ സാമൂഹ്യവ്യാപനത്തിനുള്ള സാധ്യതയും കൂടുതലാണ്.

അതുകൊണ്ട് ഒന്നുകിൽ പരീക്ഷകൾ നീട്ടി വയ്ക്കാനോ, അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അതാത് സംസ്ഥാനങ്ങളിൽ പരീക്ഷയെഴുതാനുള്ള അവസരമൊരുക്കാനോ എയിംസ് അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com