ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുത്; ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്റര്‍

ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു.
ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുത്; ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്റര്‍

കൊച്ചി: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍കെ തൃപ്പൂണിത്തുറയില്‍ ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു.

എന്നാല്‍ തങ്ങളല്ല പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് കര്‍മസമിതി വ്യക്തമാക്കി. പോസ്റ്ററിന്റെ ഗുണഭോക്താവ് കെ ബാബുവാണെന്നും ബാബുവിനെതിരേ പരാതി നല്‍കുമെന്നും ബിജെപി സ്ഥാനാര്‍ഥി ഡോ കെഎസ് രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം, കേരളം നാളെ പോളിങ് ബൂത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വിധിയെഴുത്ത് നാളെ രാവിലെ ഏഴിന് ആരംഭിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com