മതം മാറാന്‍ നിര്‍ബന്ധിച്ചത് 'പോപ്പുലര്‍ ഫ്രണ്ട്'; വെളിപ്പെടുത്തലുമായി ചിത്രലേഖ

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വം വീടും ജോലിയും വാഗ്ദാനംചെയ്തത് കൊണ്ടാണ് മതം മാറാന്‍ തീരുമാനിച്ചതെന്ന് ചിത്രലേഖ പറഞ്ഞു.
മതം മാറാന്‍ നിര്‍ബന്ധിച്ചത് 'പോപ്പുലര്‍ ഫ്രണ്ട്'; വെളിപ്പെടുത്തലുമായി ചിത്രലേഖ

കണ്ണൂര്‍: താന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ ആണെന്ന് വെളിപ്പെടുത്തി ദളിത് ഓട്ടോ ഡ്രൈവറായ ചിത്രലേഖ. ഇതിന്റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വം വീടും ജോലിയും വാഗ്ദാനംചെയ്തത് കൊണ്ടാണ് മതം മാറാന്‍ തീരുമാനിച്ചതെന്ന് ചിത്രലേഖ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ രണ്ടു തവണ വീട്ടിലെത്തി ചര്‍ച്ച നടത്തിയെന്നും മതം മാറ്റ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ചിത്രലേഖ വ്യക്തമാക്കി.

സിപിഎമ്മില്‍ നിന്നുള്ള ആക്രമണവും ജാതി വിവേചനവും കാരണം ഇസ്ലാം മതത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടാണ് വിശദാംശങ്ങള്‍ ചോദിക്കാന്‍ ചിത്രലേഖയുടെ വീട്ടിലേക്ക് മാധ്യമ സംഘം എത്തിയത്. മതം മാറിയാല്‍ വീടും ജോലിയും സാമ്പത്തിക സഹായവും ചെയ്തുതരാമെന്ന പോപ്പുലര്‍ ഫ്രണ്ട് വാഗ്ദാനം ചെയ്‌തെന്ന് ചിത്രലേഖ പറയുന്നു.

അതേസമയം മാധ്യമ സംഘം എത്തിയതറിഞ്ഞ് എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ റോഡിലെത്തിയിരുന്നു. ചിത്രലേഖ ഇസ്ലാം മതത്തിലേക്ക് വന്നാല്‍ പ്രാദേശികമായി സംരക്ഷണം നല്‍കുമെന്ന് അവര്‍ പറഞ്ഞു. അതേ സമയം ചിത്രലേഖയുടെ മതംമാറ്റത്തിന് പിന്നില്‍ തങ്ങളല്ലെന്നാണ് എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വങ്ങളുടെയും പ്രതികരണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com