
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമ റോയി ഡാനിയേലിന്റെ വകയാറിലെ വീട്ടില്‍ അന്വേഷണം സംഘം പരിശോധന നടത്തുന്നു. പ്രതികളായ റോയി ഡാനിയല്‍ പ്രഭ തോമസ്, റിനു മറിയം, റീയാ മേരി എന്നിവരെയും തെളിവെടുപ്പിനായി വീട്ടില്‍ എത്തിച്ചു.
ശാഖകള്‍ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പും പണം എവിടേക്ക് വക മാറ്റിയെന്ന് കണ്ടെത്തുകയുമാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം. തെളിവെടുപ്പിനായി പ്രതികളെ എത്തിച്ച സമയത്ത് നിക്ഷേപകര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തി. നിക്ഷേപകര്‍ പ്രതികളെ കൂകി വിളിച്ചു. അതേസമയം പോപ്പുലര്‍ ഫിനാന്‍സിന്റെ ബെംഗളൂരുവിലെ ബ്രാഞ്ചുകളില്‍ നിക്ഷേപിച്ച 200 കോടി രൂപയോളം നഷ്ടപ്പെട്ടെന്ന പരാതിയുമായി മലയാളികള്‍ ഉള്‍പ്പടെ നിരവധിപേര്‍ പൊലീസില്‍ പരാതി നല്കി.