പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: കേസ് സിബിഐക്ക് വിടാന്‍ തയാറെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: കേസ് സിബിഐക്ക് വിടാന്‍ തയാറെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാന്‍ തയാറെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാന്‍ തയാറെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രത്തിന് ഇത് സംബന്ധിച്ച് കത്തയച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കണമെന്ന് കോടതി വ്യക്തമാക്കി. വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിക്ഷേപകരാണ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കാണിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൂവായിരത്തിലേറെ പരാതികളാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരെയുള്ളത്. അതുകൊണ്ട് തന്നെ ഒറ്റ കേസാക്കിയാണ് അന്വേഷണ സംഘം അന്വേഷിച്ചിരുന്നത്. 2000 കോടി മതിപ്പ് വരുന്ന തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഹര്‍ജി കോടതി നാളെ പരിഗണിക്കും.

Last updated

Anweshanam
www.anweshanam.com