പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: റിയ ആന്‍ തോമസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

റിയയെ ചോദ്യം ചെയ്യുന്നതിലൂടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: റിയ ആന്‍ തോമസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ആലപ്പുഴ: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതി റിയ ആന്‍ തോമസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കസ്റ്റഡി അനുവദിച്ചത്.

നിലമ്പൂരില്‍ നിന്ന് കസ്റ്റഡിലെടുത്ത റിയയെ ആദ്യം ചോദ്യം ചെയ്തിരുന്നെങ്കിലും ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല.

റിയയെ ചോദ്യം ചെയ്യുന്നതിലൂടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസില്‍ അറസ്റ്റിലായ മറ്റ് നാല് പ്രതികളും ഇപ്പോള്‍ റിമാന്‍ഡിലാണ്.

Related Stories

Anweshanam
www.anweshanam.com