പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയ്ക്ക് കോവിഡ്

അഞ്ചാം പ്രതി റിയ ആന്‍ തോമസിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി
പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയ്ക്ക് കോവിഡ്

കൊല്ലം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലെ അഞ്ചാം പ്രതിക്ക് കോവിഡ്. അഞ്ചാം പ്രതി റിയ ആന്‍ തോമസിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി.

പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളായ റിയ നാല് കമ്പനികളുടെ ഡയറക്ടർ കൂടിയാണ്. കേസിനെ തുടർന്ന് ഒളിവിലായിരുന്ന റിയയെ മലപ്പുറത്ത് നിന്ന് സെപ്തംബർ 18 നാണ് പോലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ കൂടിയാണ് റിയ.

കഴിഞ്ഞ ഒരു മാസമായി ഒളിവിലായിരുന്ന റിയയെ മലപ്പുറത്തെ നിലമ്പൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന റിയ ഏറെ നാളായി അവധിയിലായിരുന്നു.

റിയ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയെങ്കിലും മൂന്ന് ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ ബലത്തില്‍ നിലമ്പൂരിലെ വീട്ടില്‍ കഴിഞ്ഞ റിയയെ കോന്നി പൊലീസ് സ്റ്റേഷനില്‍ പുതിയതായി രജിസ്റ്റര്‍ സാമ്പത്തിക തട്ടിപ്പിലാണ് അറസ്റ്റ് ചെയ്തത്.

Related Stories

Anweshanam
www.anweshanam.com