പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; പറേപ്പടി ശാഖയില്‍ പൊലീസ് പരിശോധന
തട്ടിപ്പിനിരയായവരുടെ പരാതിയിലാണ് ചേവായൂര്‍ പൊലീസിന്റെ നടപടി.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; പറേപ്പടി ശാഖയില്‍ പൊലീസ് പരിശോധന

കൊച്ചി: കോഴിക്കോട്ട് പറേപ്പടിയിലെ പോപ്പുലര്‍ ഫിനാന്‍സ് ശാഖയില്‍ പൊലീസ് പരിശോധന നടത്തുന്നു. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. തട്ടിപ്പിനിരയായവരുടെ പരാതിയിലാണ് ചേവായൂര്‍ പൊലീസിന്റെ നടപടി.

കോഴിക്കോട് ജില്ലയിലെ 5 പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 125 ഓളം പരാതികളാണ് ലഭിച്ചത്. ഇതില്‍ 82 പരാതികള്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. 5 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക കണ്ടത്തല്‍.

സ്ഥാപനത്തില്‍ തട്ടിപ്പ് നടക്കുന്നതായി സംശയം തോന്നിയിരുന്നുവെന്ന് പോപ്പുലര്‍ ഫിനാന്‍സ് മുന്‍ ബ്രാഞ്ച് മാനേജര്‍ പറഞ്ഞു. പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ ട്രേഡേഴ്സ് തുടങ്ങിയ കമ്പനികളിലേക്ക് നിക്ഷേപകരുടെ തുക മാറ്റിയതായും അന്വേഷണ സംഘം കണ്ടെതിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി കണ്ടത്താന്‍ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com