പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികൾക്ക് ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാം

60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദേശം.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികൾക്ക് ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാം

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാൻ പ്രതികൾക്ക് ഹൈക്കോടതി നിർദേശം. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദേശം.

കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കി, പ്രതികളായ റോയ് ഡാനിയേൽ, ഭാര്യ പ്രഭ മകൾ റിബ, റിയ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

കുറ്റപത്രം സമർപ്പിച്ചോ എന്നതിനെക്കുറിച്ച് സർക്കാർ അഭിഭാഷകനോട് കോടതി ആരാഞ്ഞു. കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നാണ് തന്റെ അറിവെന്നായിരുന്നു അഭിഭാഷകന്റെ പ്രതികരണം. തുടർന്ന് കോടതി പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കി ജാമ്യാപേക്ഷാ ഹർജി തീർപ്പാക്കുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com