പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ് ; ഒരു കേസിൽ കൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ചോദ്യം ചെയ്യാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ് ; ഒരു കേസിൽ കൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം : പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികളെ ഒരു കേസിൽ കൂടി അറസ്റ്റ് ചെയ്തു. കോന്നി സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അഞ്ച് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

ജാമ്യത്തിനായി പ്രതികൾ വിചാരണ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഒരു കേസിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പിൽ കേസിൽ അറുപതു ദിവസമായിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതികൾ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

നേരത്തെ കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിലെ ഒന്നാം പ്രതി റോയി ഡാനിയേൽ രണ്ടാം പ്രതി പ്രഭാ തോമസ്, മൂന്നും നാലും പ്രതികളായ റിനു, റബേക്ക് എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയാണ് വിചാരണ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചത്. ഇതേ തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പ്രതികൾ പിൻവലിച്ചിരുന്നു

Related Stories

Anweshanam
www.anweshanam.com