പൊന്നാനിയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ എസ് ഐക്കെതിരെ അച്ചടക്ക നടപടി

പൊന്നാനിയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ എസ് ഐക്കെതിരെ അച്ചടക്ക നടപടി

മലപ്പുറം: പൊന്നാനിയില്‍ പൊലീസ് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ കൂടുതൽ നടപടി. പൊന്നാനി എസ് ഐക്കെതിരെയാണ് അച്ചടക്ക നടപടി. എസ്‌ഐ ബേബിച്ചനെ താനൂര്‍ കണ്ട്രോള്‍ റൂമിലേക്ക്‌ സ്ഥലം മാറ്റി.

പൊന്നാനി സ്വദേശി നജ്മുദീനാണ് മര്‍ദ്ദനമേറ്റത്. ഇതേ സംഭവത്തിന്‌ അനീഷ് പീറ്റര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെ രണ്ട് ദിവസം മുൻപ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com