സം​സ്ഥാ​ന​ത്ത് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും പോ​ളി​യോ വി​ത​രണം നടക്കുക
സം​സ്ഥാ​ന​ത്ത് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ള്‍​സ് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും പോ​ളി​യോ വി​ത​രണം നടക്കുക.

അ​ഞ്ച് വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കേ​ണ്ട​താ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ അ​റി​യി​ച്ചു. രോ​ഗ​പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​ന്‍ പ​ട്ടി​ക പ്ര​കാ​രം പോ​ളി​യോ പ്ര​തി​രോ​ധ മ​രു​ന്ന് ന​ല്‍​കി​യി​ട്ടു​ള്ള കു​ട്ടി​ക​ള്‍​ക്കും പ​ള്‍​സ് പോ​ളി​യോ ദി​ന​ത്തി​ല്‍ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ന​ല്‍​കേ​ണ്ട​താ​ണ്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തോ ക്വാ​റ​ന്‍റൈ​നി​ലാ​യ​തോ ആ​യ കു​ട്ടി​ക​ള്‍​ക്ക് അ​വ​രു​ടെ ക്വാ​റ​ന്‍റൈ​ന്‍ പീ​രീ​ഡ് ക​ഴി​യു​മ്ബോ​ള്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ട്ടി​ലെ​ത്തി പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

24,49,222 കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്താ​കെ 24,690 ബൂ​ത്തു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ദേ​ശീ​യ പോ​ളി​യോ നി​ര്‍​മാ​ര്‍​ജ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​ത്.

വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ മാ​സ്‌​ക് ധ​രി​ക്കു​ക, കൈ​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ക,സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി കോ​വി​ഡ് പ്ര​തി​രോ​ധ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്.

അ​ങ്ക​ണ​വാ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, വാ​യ​ന​ശാ​ല, വി​മാ​ന​ത്താ​വ​ളം, ബോ​ട്ടു​ജെ​ട്ടി, റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ കു​ട്ടി​ക​ള്‍ വ​ന്നു പോ​കാ​ന്‍ ഇ​ട​യു​ള്ള എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ബൂ​ത്തു​ക​ള്‍ സ്ഥാ​പി​ച്ച്‌ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ല​ഭ്യ​മാ​ക്കും.

കൂ​ടാ​തെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ല്‍ അ​ഞ്ച് വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി മൊ​ബൈ​ല്‍ യൂ​ണി​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com