Kerala

വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ ഒരാൾക്ക് കോവിഡ്; അഞ്ചു പേർ ക്വാറന്റൈനിൽ

News Desk

News Desk

തിരുവനന്തപുരം: വട്ടിയൂർക്കാവ് സ്റ്റേഷനിലെ ഒരു പൊലീസുകാരന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിഐ ഉൾപ്പെടെ അഞ്ചു പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

അതേസമയം, തിരുവനന്തപുരത്ത് ഇന്ന് 222 പേര്‍ക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോ​ഗം സ്ഥിരീകരിച്ച 222ൽ 203 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 25 പേരാണ് തിരുവനന്തപുരത്ത് ഇന്ന് രോ​ഗമുക്തി നേടിയത്.

Anweshanam
www.anweshanam.com