ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

വീട് കയറി ആക്രമിച്ച് ലാപ്‌ടോപ്, മൊബൈൽ എന്നിവ അപഹരിച്ചു എന്നാണ് വിജയ് പി. നായർ നൽകിയ പരാതി
ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തിരുവനന്തപുരം: യൂട്യൂബ് ചാനലിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയയാൾ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു. ആക്രമിക്കപ്പെട്ട ഡോ. വിജയ് പി. നായരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂർ പൊലീസാണ് കേസെടുത്തത്. ഭാഗ്യലക്ഷ്മിക്കെതിരെ മോഷണകുറ്റവും ചുമത്തിയിട്ടുണ്ട്. വീട് കയറി ആക്രമിച്ച് ലാപ്‌ടോപ്, മൊബൈൽ എന്നിവ അപഹരിച്ചു എന്നാണ് വിജയ് പി. നായർ നൽകിയ പരാതി. ഇയാളെ മർദിച്ചതായും പരാതിയിൽ പറയുന്നു. ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പ്രതികളാണ് കേസിൽ ഉള്ളത്.

ഇന്നലെ വൈകീട്ടായിരുന്നു സ്ത്രീ വിരുദ്ധ പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തയാളെ കയ്യേറ്റം ചെയ്ത വിജയ് പി. നായ രെ ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവർ ചേർന്ന് വീടുകയറി മർദിച്ചത്. ഇയാളെ കരി ഓയിൽ പ്രയോഗം നടത്തിയ ശേഷം പലവട്ടം മുഖത്തടിക്കുകയും ചെയ്തു. ഇനി ഒരു സ്ത്രീകൾക്കു നേരേയും ഇത്തരം കാര്യങ്ങൾ പറയരുതെന്ന് പറഞ്ഞായിരുന്നു ഇവരെത്തിയത്.

പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ ദിയ സന ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ഡോ. വിജയ് പി നായര്‍ എന്ന ആള്‍ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ക്ക് നേരെ കരിഓയില്‍ പ്രയോഗം നടത്തിയത് സംസ്ഥാനത്ത് നിയമവ്യവസ്ഥ ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണെന്നും സൈബര്‍ നിയമമില്ലാത്തത് കൊണ്ടാണെന്നും ഭാഗ്യലക്ഷ്മിയും ദിയ സനയും പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇവരുടെ പ്രതികരണം.

Related Stories

Anweshanam
www.anweshanam.com