14 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍; കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് ഉത്തര്‍പ്രദേശിലേക്ക് തിരിച്ചു
Kerala

14 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍; കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് ഉത്തര്‍പ്രദേശിലേക്ക് തിരിച്ചു

പ്രതികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ എന്നിവരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

News Desk

News Desk

കൊച്ചി: എറണാകുളം മഞ്ഞുമലില്‍ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് യുപിയിലേക്ക് തിരിച്ചു. മൂന്ന് പ്രതികളെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇതിനായി കേരളാ പൊലീസ് യുപി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

പ്രതികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ എന്നിവരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൗണ്‍സിലിംഗിനിടെയാണ് പീഡനവിവരം പെണ്‍കുട്ടി പുറത്ത് പറയുന്നത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Anweshanam
www.anweshanam.com