തിരുവനന്തപുരത്ത് രാത്രികാല യാത്രാനിയന്ത്രണം ശക്തമാക്കി പൊലീസ്
Kerala

തിരുവനന്തപുരത്ത് രാത്രികാല യാത്രാനിയന്ത്രണം ശക്തമാക്കി പൊലീസ്

ഡിസിപി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തില്‍ രാത്രി 9 മുതല്‍ 10 വരെ തിരുവനന്തപുരം നഗരത്തില്‍ പ്രത്യേക പരിശോധന ഏര്‍പ്പെടുത്തി.

By Geethu Das

Published on :

തിരുവനന്തപുരം: രാത്രികാല യാത്രാ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കി പൊലീസ്. ഡിസിപി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തില്‍ രാത്രി 9 മുതല്‍ 10 വരെ തിരുവനന്തപുരം നഗരത്തില്‍ പ്രത്യേക പരിശോധന ഏര്‍പ്പെടുത്തി. നഗരത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗികള്‍ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കിയത്.

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച നാലുപേര്‍ക്ക് ഉള്‍പ്പെടെ രോഗം ബാധിച്ചത് എങ്ങിനെയെന്നത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറില്‍ നിന്നു നേരിട്ട് ആറോളം പേര്‍ക്കാണ് രോഗം പടര്‍ന്നത്.

Anweshanam
www.anweshanam.com