ദുര്‍ഗാദേവിയെ അപമാനിച്ച് ഫോട്ടോഷൂട്ടെന്ന് പരാതി: വനിതാ ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസ്

ആലുവ സ്വദേശിനിയായ ഫോട്ടോഗ്രാഫര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ദുര്‍ഗാദേവിയെ അപമാനിച്ച് ഫോട്ടോഷൂട്ടെന്ന് പരാതി: വനിതാ ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസ്

കൊച്ചി: ദുര്‍ഗാദേവിയെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോഷൂട്ട് നടത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ആലുവ സ്വദേശിനിയായ ഫോട്ടോഗ്രാഫര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

മടിയില്‍ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തില്‍ ദുര്‍ഗാദേവിയെ ചിത്രീകരിച്ചു എന്നാണു പരാതി. അതേസമയം നവരാത്രി തീമില്‍ ചെയ്ത ഫോട്ടോഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിര്‍വ്യാജം ഖേദിക്കുന്നെന്നും യുവതി അറിയിച്ചു. ഏതെങ്കിലും മതവികാരം വേദനിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നില്ല ഫോട്ടോകള്‍ എടുത്തതെന്നും അവര്‍ പറഞ്ഞു. പരാതി ഉയര്‍ന്നതോടെ പേജില്‍നിന്ന് ചിത്രങ്ങള്‍ നീക്കം ചെയ്തു.

Related Stories

Anweshanam
www.anweshanam.com