വിമാനത്താവളങ്ങളില്‍ ജോലിചെയ്യുന്ന പോലീസുകാരെ മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കില്ല
Kerala

വിമാനത്താവളങ്ങളില്‍ ജോലിചെയ്യുന്ന പോലീസുകാരെ മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കില്ല

ഒരു പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഡ്യൂട്ടി പോയിന്‍റുകളില്‍ എത്തി ജോലി ചെയ്ത് മടങ്ങേണ്ടതാണ്. അവര്‍ പോലീസ് സ്റ്റേഷനുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടതില്ല

By News Desk

Published on :

തിരുവനന്തപുരം: വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിയിലുളള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പി.പി.ഇ കിറ്റുകള്‍ ഉള്‍പ്പെടെയുളള സുരക്ഷാ ഉപകരണവും ഭക്ഷണവും ലഭ്യമാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിയിലുളള പോലീസ് ഉദ്യോഗസ്ഥരെ മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒരു പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഡ്യൂട്ടി പോയിന്‍റുകളില്‍ എത്തി ജോലി ചെയ്ത് മടങ്ങേണ്ടതാണ്. അവര്‍ പോലീസ് സ്റ്റേഷനുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടതില്ല. വാറണ്ടില്‍ പ്രതികളെ അറസ്റ്റ് ചെയ്യുക മുതലായ നടപടികള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ആകാവൂ. മൃതദേഹങ്ങളില്‍ നിന്ന് എടുക്കുന്ന വസ്തുക്കള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോലീസ് സ്റ്റേഷനുകളില്‍ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇന്ന് 103 പോ​ലീ​സു​കാ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി. ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു. ന​ന്ദാ​വ​നം എ​ആ​ര്‍ ക്യാ​മ്ബി​ലെ പോ​ലീ​സു​കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലും റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലും ജോ​ലി ചെ​യ്ത​വ​രെ​യും സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സു​കാ​ര​ന് രോ​ഗം പ​ക​ര്‍​ന്ന​ത് എ​വി​ടെ​നി​ന്നാ​ണെ​ന്ന് അ​റി​യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. 27-ാം തീ​യ​തി വ​രെ ഇ​ദ്ദേ​ഹം എ​ആ​ര്‍ ക്യാ​മ്ബി​ല്‍ ജോ​ലി​ക്ക് എ​ത്തി​യി​രു​ന്നു. 28 ന് ​പ​നി​യും ശ്വാ​സം​മു​ട്ട​ലും അ​നു​ഭ​വ​പ്പെ​ട്ടതോടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

Anweshanam
www.anweshanam.com