പൊലീസ് അക്കാദമിയിൽ മർദ്ദനം: പരാതിപറഞ്ഞ​ പൊലീസുകാരനെ സ്​ഥലംമാറ്റി
Kerala

പൊലീസ് അക്കാദമിയിൽ മർദ്ദനം: പരാതിപറഞ്ഞ​ പൊലീസുകാരനെ സ്​ഥലംമാറ്റി

കാ​മ്പ​സി​ൽ മ​ദ്യ​പി​ച്ചി​രു​ന്ന സ​ഹ പൊ​ലീ​സു​കാ​ര​ട​ങ്ങി​യ സം​ഘം മ​ർദ്ദി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ത​ക​ർ​ക്കു​ക​യും 10,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​ത്

By News Desk

Published on :

തൃ​ശൂ​ർ: രാ​മ​വ​ർ​മ​പു​രം പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ സ​ഹ​പൊ​ലീ​സു​കാ​രു​ടെ മ​ർ​ദ്ദ​ന​മേ​റ്റ​ത് പ​രാ​തി​പ്പെ​ട്ട പൊ​ലീ​സു​കാ​ര​നെ സ്ഥ​ലം​മാ​റ്റി​. മ​ർ​ദ്ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​നെയാണ് അ​ടൂ​ർ കെ.​എ.​പി ബ​റ്റാ​ലി​യ​ൻ മൂ​ന്നി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ഇയാളുടെ പ​രാ​തി​യി​ൽ ന​ട​പ​ടി​യെ​ടുത്തില്ലെന്നും പ​രാ​തി​ക​ൾ ഒ​തു​ക്കാൻ ഉ​ന്ന​ത ഇ​ട​പെ​ട​ൽ ഉണ്ടായതായും റിപ്പോർട്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് പൊലീസുകാരനെ സ്ഥലം മാറ്റിയുള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

അ​ക്കാ​ദ​മി​യി​ലെ ഹ​വി​ൽ​ദാ​റാ​യ കൊ​ല്ലം സ്വ​ദേ​ശി​യെ​യാ​ണ് കാ​യി​ക പ​രി​ശീ​ല​ന​ത്തിന്റെ ഭാ​ഗ​മാ​യി ന​ട​ക്കാ​നി​റ​ങ്ങി​യ നേ​ര​ത്ത് കാ​മ്പ​സി​ൽ മ​ദ്യ​പി​ച്ചി​രു​ന്ന സ​ഹ പൊ​ലീ​സു​കാ​ര​ട​ങ്ങി​യ സം​ഘം മ​ർദ്ദി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ത​ക​ർ​ക്കു​ക​യും 10,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​ത്. അ​ക്കാ​ദ​മി മേ​ല​ധി​കാ​രി​ക​ൾ​ക്കും വി​യ്യൂ​ർ പൊ​ലീ​സി​നും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടാ​ണ് ഇ​ത് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് പ​റ​യു​ന്നു.

സംഭവത്തിൽ, വി​യ്യൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. അ​ക്കാ​ദ​മി​യി​ലെ അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് പ​രാ​തി എന്നതിനാലാണ് അന്വേഷണം ഉണ്ടാകാതിരുന്നതെന്ന് 'മാധ്യമം' റിപ്പോർട്ട് ചെയ്യുന്നു. ത​ന്നെ വി​ളി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും താ​ൻ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും പൊ​ലീ​സു​കാ​ര​ൻ പ​റ​യു​ന്നതായും റിപ്പോർട്ടിൽ പറയുന്നു.

Anweshanam
www.anweshanam.com