പൊലീസുകാരന് കോവിഡ്; പൊലീസ് ആസ്ഥാനം അടച്ചു
Kerala

പൊലീസുകാരന് കോവിഡ്; പൊലീസ് ആസ്ഥാനം അടച്ചു

50 വയസ്​ കഴിഞ്ഞ പൊലീസുകാരെ കോവിഡ്​ ഫീൽഡ്​ ഡ്യൂട്ടിക്ക്​ നിയോഗിക്കരുതെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ ഉത്തരവിട്ടു

By News Desk

Published on :

തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. റി​സ​പ്ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അണുനശീകരണത്തിന് ശേഷം ആസ്ഥാനം തുറക്കും. അവധി ആയതിനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് വിശദീകരണം.

അ​തേ​സ​മ​യം, കോ​വി​ഡ് ബാ​ധി​ച്ച് ഇ​ടു​ക്കി​യി​ൽ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ച സാഹചര്യത്തിൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി​യി​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. 50 വ​യ​സ് ക​ഴി​ഞ്ഞ പോ​ലീ​സു​കാ​രെ കോ​വി​ഡ് ഫീ​ൽ​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​രു​തെ​ന്ന് ഡി​.ജി​.പി​യു​ടെ കർശന നി​ർ​ദേ​ശമുണ്ട്.

അതേസമയം, 50 വയസ്​ കഴിഞ്ഞ പൊലീസുകാരെ കോവിഡ്​ ഫീൽഡ്​ ഡ്യൂട്ടിക്ക്​ നിയോഗിക്കരുതെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ ഉത്തരവിട്ടു​. 50 വയസിൽ താഴെയാണെങ്കിലും ആരോഗ്യപ്രശ്​നങ്ങളുള്ള പൊലീസുകാരെ ഫീൽഡ്​ ഡ്യൂട്ടിക്ക്​ ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്​. പൊലീസുകാരും അവരുടെ കുടുംബങ്ങളും കോവിഡ്​ പ്രോ​ട്ടോകോൾ കർശനമായി പാലിക്കണമെന്നും ഡി.ജി.പി നിർദേശിച്ചു.

കോവിഡ്​ സ്ഥിരീകരിക്കുന്ന ​പൊലീസുകാർക്ക്​ മികച്ച ചികിൽസ ലഭ്യമാക്കും. ചികിൽസയിൽ കഴിയുന്ന പൊലീസുകാരുടെ വിവരങ്ങൾ അന്വേഷിക്കാൻ ഒരു ഓഫീസറെ നിയോഗിക്കുമെന്നും ഡി.ജി.പി അറിയിച്ചു. പൊലീസുകാരെ വെബിനാറുകളിലൂടേയും വയർലെസ്സ്​ സന്ദേശങ്ങളിലൂടെയും നിരന്തരമായി ഡി.സി.പിമാരുടെ നേതൃത്വത്തിൽ ബോധവൽക്കരിക്കുമെന്നും ഡി.ജി.പി വ്യക്​തമാക്കി.

സംസ്ഥാനത്ത്​ ഇന്ന്​ കോവിഡ്​ ബാധിച്ച്​ എസ്​.ഐ മരിച്ചിരുന്നു. ഇടുക്കി സ്​പെഷ്യൽ ബ്രാഞ്ച്​ എസ്​.ഐ അജിതൻ (55) ആണ്​ മരിച്ചത്​. സംസ്ഥാനത്ത്​ ആദ്യമായാണ്​ ഒരു പൊലീസുദ്യോഗസ്ഥർ കോവിഡ്​ ബാധിച്ച്​ മരിക്കുന്നത്​

Anweshanam
www.anweshanam.com