പൊ​ലീ​സ് ഡ്രൈ​വ​ർ സ്റ്റേഷനിൽ ആത്മഹത്യ നിലയിൽ

പൊ​ലീ​സ് ഡ്രൈ​വ​ർ സ്റ്റേഷനിൽ ആത്മഹത്യ നിലയിൽ

ക​ല്ല​മ്പ​ലം: പൊ​ലീ​സ് ഡ്രൈ​വ​റെ സ്റ്റേഷനിൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ർ മ​നോ​ജ് (42) ആ​ണ് മ​രി​ച്ച​ത്. വർക്കല പാളയംകുന്ന് സ്വദേശിയാണ് മനോജ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

വ്യാഴാഴ്ച ഡേ ആൻഡ് നൈറ്റ് ഡ്യൂട്ടിയെടുത്ത മനോജ് ഇന്ന് പുലർച്ചെയാണ് മരിച്ചത്. സ്റ്റേഷനിലെ രണ്ടാമത്തെ നിലയിലേക്ക് പോയ മനോജിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല.

Related Stories

Anweshanam
www.anweshanam.com