ഡോ. ഫസല്‍ ഗഫൂറിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിനെതിരെ പരാതി ലഭിച്ചത്.
ഡോ. ഫസല്‍ ഗഫൂറിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

മലപ്പുറം: മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി അധ്യക്ഷന്‍ ഡോ.ഫസല്‍ ഗഫൂറിനെതിരെ പൊലീസ് കേസെടുത്തു. ഫസല്‍ ഗഫൂറിന് പുറമെ മകന്‍ പി.എ.റഹീം, എം ഇ എസ് സംസ്ഥാന സെക്രട്ടറി പി.ഒ.ജെ.ലബ്ബ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഐപിസി 420 വകുപ്പ് പ്രകാരം വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിനെതിരെ പരാതി ലഭിച്ചത്. എം ഇ എസുമായി ചേര്‍ന്ന് സൂപര്‍ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനെന്ന പേരില്‍ നിക്ഷേപം സ്വീകരിച്ചെന്നും പിന്നീട് ഓഹരി നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.

നിക്ഷേപകരായ ഡോ.സലീം, ഡോ.നാസര്‍ എന്നിവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ച്‌ പരാതിക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫസല്‍ ഗഫൂറിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com