മലപ്പുറത്ത് കാംപസ് ഫ്രണ്ട് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

പ്രകടനമായി എത്തിയ 150 ഓളം പ്രവർത്തകർക്ക് നേരെ പ്രകോപനമില്ലാതെ പോലീസ് ലാത്തി വീശുകയായിരുന്നു
മലപ്പുറത്ത് കാംപസ് ഫ്രണ്ട് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: കാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. മലപ്പുറം ജി.എസ്.ടി ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചു. പ്രകടനമായി എത്തിയ 150 ഓളം പ്രവർത്തകർക്ക് നേരെ പ്രകോപനമില്ലാതെ പോലീസ് ലാത്തി വീശുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

റഊഫ് ഷെരീഫിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന കലാപത്തിൽ റഊഫിന് പങ്കുണ്ടെന്ന സംശയത്തിലാണ് ഇ.ഡി. കള്ളപ്പണ ഇടപാട് നടത്തിയെന്നും ഇ.ഡി. പറയുന്നു. നാറാത്ത് ആയുധ പരിശീലനവുമായി ബന്ധപ്പെട്ട കേസിലും റഊഫിന് പങ്കുണ്ടെന്ന് ഇ.ഡി വാദിക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com