
തിരുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ഫസില്‍ ഉള് അക്ബറിനെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. വീടിന്റെ ഗേറ്റ് ചാടിക്കടന്ന ഇയാള്‍ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിച്ചുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഉടന്‍ തന്നെ കൃഷ്ണകുമാര്‍ പൊലീസില്‍ അറിയിക്കുകയും വട്ടിയൂര്‍ക്കാവ് പൊലീസെത്തി യുവാവിനെ പിടികൂടുകയുമായിരുന്നു.