മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ്

നിരീക്ഷണത്തില്‍ കഴിയവെ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആയത്.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ് സെക്രട്ടറി പി എം മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കത്തിൽ വന്ന മനോജ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

മന്ത്രിമാരായ തോമസ് ഐസക്, വിഎസ് സുനിൽ കുമാർ, ഇപി ജയരാജൻ എന്നിവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസകും ജയരാജനും രോഗമുക്തി നേടി നിലവിൽ നിരീക്ഷണത്തിലാണ്. വിഎസ് സുനിൽ കുമാർ ചികിത്സയിൽ തുടരുകയാണ്.

Related Stories

Anweshanam
www.anweshanam.com