പ്ലസ്‌വണ്‍ പ്രവേശനം നാളെ മുതല്‍

പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി നാളെ മുതല്‍ അപേക്ഷ നല്‍കാം. hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം.
പ്ലസ്‌വണ്‍ പ്രവേശനം നാളെ മുതല്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി നാളെ മുതല്‍ അപേക്ഷ നല്‍കാം. hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം. സ്‌കൂളില്‍ ചേരുമ്പോള്‍ അപേക്ഷാ ഫീസ് നല്‍കിയാല്‍ മതി. സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ട. ഓണ്‍ലൈന്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രിന്റൗട്ട് എടുത്ത് സ്‌കൂളില്‍ നല്‍കേണ്ടതില്ല.

ഓണ്‍ലൈനായി അപേക്ഷ നല്‍കിയതിന്‌ശേഷം, ലഭിക്കുന്ന ഒടിപി നല്‍കി കാന്‍ഡിഡേറ്റ് ലോഗിന്‍ വഴിയായിരിക്കും തുടര്‍നടപടികള്‍. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന്റെ രണ്ട് ഘട്ടവും ഓണ്‍ലൈനായിരിക്കും. ഭിന്നശേഷിക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com