പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍

മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്ബില്‍ ജോസഫിന്റെയും ജെസിയുടെയും ഇളയ മകള്‍ നെഹിസ്യ (17)യെയാണ് മരിച്ചത്.
പ്ലസ് ടു വിദ്യാര്‍ത്ഥിനി
വീടിനുള്ളില്‍ മരിച്ച നിലയില്‍

കൊച്ചി: കൊച്ചി മരടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്ബില്‍ ജോസഫിന്റെയും ജെസിയുടെയും ഇളയ മകള്‍ നെഹിസ്യയാണ് (17) മരിച്ചത്. രാവിലെ വൈകിയും പെണ്‍കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് അച്ഛനും സഹോദരിയും ചേര്‍ന്ന് അയല്‍ക്കാരനെ വിളിച്ചുവരുത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് നെഹിസ്യയെ മരിച്ച നിലയില്‍ കണ്ടത്.

വായിലും മൂക്കിലും പഞ്ഞി നിറച്ചശേഷം സെല്ലൊ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവര്‍ തലവഴി മൂടി മുഖം മറച്ച നിലയിലും കഴുത്തില്‍ കയര്‍ കെട്ടിയിരുന്നതായുമാണ് പെണ്‍കുട്ടിയെ കാണപ്പെട്ടത്. മുറിയില്‍ നിന്ന് നെഹിസ്യ എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആത്മഹത്യയാണെന്നുള്ള നിഗമനത്തിലാണ് പൊലീസ്. പഠിക്കാന്‍ മിടുക്കിയായ നെഹിസ്യ കഴിഞ്ഞദിവസം നടന്ന ക്ലാസ് പരീക്ഷയില്‍ ഒന്നോ രണ്ടോ മാര്‍ക്കിന്റെ കുറവുണ്ടായതിനെ തുടര്‍ന്ന് സങ്കടത്തിലായിരുന്നെന്ന് പറയപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു 18ാം ജന്മദിനം. അന്ന് സുഹൃത്തുക്കളൊക്കെ ഒത്തുചേര്‍ന്ന് ആഘോഷിച്ചിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി പരിശോധന നടത്തി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com