പ്ലസ് ടു തലപരീക്ഷ : രണ്ടാം ഘട്ട പൊതു പരീക്ഷ ഏപ്രിൽ 18 -ലേക്ക് മാറ്റി

സമയം 1 .30 മുതൽ 3 .15 വരെ .37 ക്യാറ്റഗറിയിലായി 22 ലക്ഷത്തിലധികം പേർ അപേക്ഷിച്ചിട്ടുണ്ട് .
പ്ലസ് ടു തലപരീക്ഷ :   രണ്ടാം ഘട്ട പൊതു പരീക്ഷ ഏപ്രിൽ 18 -ലേക്ക് മാറ്റി

തിരുവനന്തപുരം ;പ്ലസ് ടു അടിസ്ഥാന യോഗ്യത ആക്കി ഏപ്രിൽ 17 -നു നടത്താൻ തീരുമാനിച്ച രണ്ടാം ഘട്ട പൊതു പരീക്ഷ ഏപ്രിൽ 18 -ലേക്ക് മാറ്റി .എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾ നടക്കുന്നതിനാലാണ് സമയമാറ്റം .എന്നാൽ ഏപ്രിൽ 10 നു നടക്കുന്ന ഒന്നാം ഘട്ട പരീക്ഷയ്ക്ക് മാറ്റമില്ല .

ഉച്ചയ്ക്ക് 1 .30 മുതൽ 3 .15 വരെയാണ് രണ്ടു പരീക്ഷകളും .18 ലക്ഷം പേർ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട് .ബിരുദ തലത്തിലെ പ്രാഥമിക പൊതു പരീക്ഷ മെയ് 22 -നു നടക്കും .സമയം 1 .30 മുതൽ 3 .15 വരെ .37 ക്യാറ്റഗറിയിലായി 22 ലക്ഷത്തിലധികം പേർ അപേക്ഷിച്ചിട്ടുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com