മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ ആസ്ഥാനമായി മാറിയെന്ന് കെ സുധാകരൻ
Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ ആസ്ഥാനമായി മാറിയെന്ന് കെ സുധാകരൻ

മുഖ്യമന്ത്രിക്കും എൽഡിഎഫ് സർക്കാരിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാക്കൾ

By News Desk

Published on :

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷമായ ആരോപണവുമായി കെ സുധാകരൻ എംപി. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ ആസ്ഥാനമായി മാറിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് റാക്കറ്റിന്റെ പിടിയിലാണെന്നും കെ സുധാകരൻ. കണ്ണൂരിൽ വച്ച് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് കെ സുധാകരൻ ഈ ആരോപണങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മകൾക്ക് ഐടി സെക്രട്ടറി എം ശിവശങ്കർ വഴിവിട്ട സഹായം നൽകിയിട്ടുണ്ടെന്നും കെ സുധാകരൻ.

മുഖ്യമന്ത്രിക്കും എൽഡിഎഫ് സർക്കാരിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഷാഫി പറമ്പിൽ എംഎൽഎയും രംഗത്തെത്തി. സ്വർണക്കടത്ത് ആസൂത്രക സ്വപ്‌ന സുരേഷിന് ബെഹ്‌റയും കൂട്ടരും കൊടുക്കുന്ന ട്രെയിനിംഗ് പിരീഡാണിപ്പോൾ നടന്നുക്കൊണ്ടിരിക്കുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ പഴഞ്ചൊല്ല് പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങൾക്ക് വേണ്ടത് കൃത്യമായ മറുപടിയാണ്. സ്പീക്കറുടെയും മന്ത്രി സഭയിലെ അംഗങ്ങളുടെ പേരും കേസിൽ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണെന്നും സിബിഐ കേസ് അന്വേഷിക്കണമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

Anweshanam
www.anweshanam.com