സംസ്ഥാന സര്‍ക്കാര്‍ യുഡിഎഫ് നേതാക്കളോട് പ്രതികാരം ചെയ്യുന്നുവെന്ന് കുഞ്ഞാലികുട്ടി

ഇടത് പക്ഷത്തിനു കേസെടുക്കാന്‍ കുറ്റം ചെയ്യണ്ട. ലീഗ്‌ നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ കേസുകള്‍ കെട്ടിച്ചമക്കുന്നു
സംസ്ഥാന സര്‍ക്കാര്‍ യുഡിഎഫ് നേതാക്കളോട് പ്രതികാരം ചെയ്യുന്നുവെന്ന് കുഞ്ഞാലികുട്ടി

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ യുഡിഎഫ് നേതാക്കളോട് പ്രതികാരം ചെയ്യുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. കെ.എം ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസ് ഉണ്ടാക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നടപടിയാണിത്. സര്‍ക്കാരിനെതിരെ ഉയര്‍ന്നു വന്ന ഗുരുതര ആരോപണങ്ങള്‍ പ്രതിരോധിക്കാനാണ് നടപടിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഖമറുദീന്റെ കേസ് വൈരാഗ്യബുദ്ധിയോടെയാണ് കൈകാര്യം ചെയ്യുന്നത്. ഇടത് പക്ഷത്തിനു കേസെടുക്കാന്‍ കുറ്റം ചെയ്യണ്ട. ലീഗ്‌ നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ കേസുകള്‍ കെട്ടിച്ചമക്കുന്നു. എംസി ഖമറുദ്ധീന്‍ രാജി വെക്കേണ്ടെന്നു ആവര്‍ത്തിച്ചു ലീഗ്. രാജി വെക്കേണ്ടതായ കേസുകള്‍ എംഎല്‍എ ക്കെതിരെയില്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് പിന്നാലെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യോഗത്തില്‍ കെ എം ഷാജിയെ വിളിച്ചുവരുത്തി വിശദീകരണവും തേടി.

Related Stories

Anweshanam
www.anweshanam.com