പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്
Kerala

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്

നിയമസഭാ ഉപതെരഞ്ഞെടുപ്പ് ചുമതല മുസ്‍ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കി.

News Desk

News Desk

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി എംപി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. നിയമസഭാ ഉപതെരഞ്ഞെടുപ്പ് ചുമതല മുസ്‍ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. ഉന്നതാധികാര സമിതി യോഗത്തിന്റേതാണ് തീരുമാനം. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ദേശീയതലത്തിലുള്ള ചുമതലകള്‍ വഹിക്കുമെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന് പുറത്ത് മറ്റ് പാര്‍ട്ടികളുമായി രാഷ്ട്രീയ സഖ്യമില്ല. നീക്കുപോക്കുകള്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള തദ്ദേശ തെരഞ്ഞെടുപ്പും ലീഗ് നേരിടുക കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരിക്കും. കുഞ്ഞാലിക്കുട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യതയുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകണമെന്ന അഭിപ്രായവും ലീഗിലുണ്ട്.

Anweshanam
www.anweshanam.com