പിണറായി സര്‍ക്കാര്‍ രാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണി: പി.കെ കൃഷ്ണദാസ്
Kerala

പിണറായി സര്‍ക്കാര്‍ രാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണി: പി.കെ കൃഷ്ണദാസ്

News Desk

News Desk

കൊല്ലം: ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച്‌ കേന്ദ്ര വിദേശ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ നടത്തിയ ഉപവാസ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച്‌ കൊല്ലത്ത് നടന്ന വെർച്വൽ റാലി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

പിണറായി സര്‍ക്കാര്‍ രാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ഭീകരരും സ്വര്‍ണക്കടത്തുകാരും നിയന്ത്രിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കൊല്ലം ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാര്‍ റാലിയില്‍ അധ്യക്ഷത വഹിച്ചു.

Anweshanam
www.anweshanam.com