എംഎല്‍എ സ്ഥാനം രാജിവെച്ച് പിജെ ജോസഫും മോന്‍സ് ജോസഫും

 എംഎല്‍എ സ്ഥാനം രാജിവെച്ച് പിജെ ജോസഫും മോന്‍സ് ജോസഫും

കോൺഗ്രസ് നേതാക്കളായ പിജെ ജോസഫും മോൻസ് ജോസഫും എംഎൽ എ സ്ഥാനം രാജിവെച്ചു. നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദേശ പത്രിക നൽകുന്നതിന് തൊട്ടുമുന്നെയാണ് രാജി. പിസി തോമസ് വിഭാഗവുമായി ലയിച്ച് കേരള കോൺഗ്രസ് ആയത്തോടെ അയോഗ്യത ഒഴിവാക്കുന്നതിനാണ് രാജി. എം എൽ എ സ്ഥാനം രാജി വെക്കുന്നതാണ് നല്ലതെന്ന നിയമോപദേശത്തിലാണ് പത്രിക നൽകുന്നതിന് തൊട്ടു മുന്നേ സ്‌പീക്കർക്ക് ഇരുവരും രാജി നൽകിയത്.

തൊടുപുഴ എം എൽ എ ആണ് പിജെ ജോസഫ്, കടുത്തുരുത്തി എം എൽ എ യാണ് മോൻസ് ജോസഫ്. കേരളം കോൺഗ്രസ് എം സ്ഥാനാര്ഥികളായാണ് ഇരുവരും കഴിഞ്ഞ തവണ വിജയിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com