ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

പലവിധത്തിലുള്ള മാനങ്ങള്‍ ഉള്ളതാണ് കൃഷ്ണസങ്കല്പം. ലീലാകൃഷ്ണന്‍ മുതല്‍ പോരാളിയായ കൃഷ്ണന്‍ വരെയുണ്ട്.

News Desk

News Desk

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. പല മാനങ്ങള്‍ ഉള്ളതാണ് കൃഷ്ണ സങ്കല്‍പ്പമെന്നും ലീലാ കൃഷ്ണന്‍ മുതല്‍ പോരാളിയായ കൃഷ്ണന്‍ വരെയുണ്ടെന്നും പിണറായി കുറിച്ചു. തേരാളിയായ കൃഷ്ണന്‍ മുതല്‍ ദാര്‍ശനികനായ കൃഷ്ണന്‍ വരെയുണ്ട് ആ സങ്കല്പത്തില്‍. അത് ഭക്തിയെ മാത്രമല്ല സാഹിത്യത്തെ വരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും പിണറായി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പലവിധത്തിലുള്ള മാനങ്ങള്‍ ഉള്ളതാണ് കൃഷ്ണസങ്കല്പം. ലീലാകൃഷ്ണന്‍ മുതല്‍ പോരാളിയായ കൃഷ്ണന്‍ വരെയുണ്ട്. തേരാളിയായ കൃഷ്ണന്‍ മുതല്‍ ദാര്‍ശനികനായ കൃഷ്ണന്‍ വരെയുണ്ട് ആ സങ്കല്പത്തില്‍. അത് ഭക്തിയെ മാത്രമല്ല സാഹിത്യത്തെ വരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

പലവിധത്തിലുള്ള മാനങ്ങൾ ഉള്ളതാണ് കൃഷ്ണസങ്കല്പം. ലീലാകൃഷ്ണൻ മുതൽ പോരാളിയായ കൃഷ്ണൻ വരെയുണ്ട്. തേരാളിയായ കൃഷ്ണൻ മുതൽ...

Posted by Pinarayi Vijayan on Thursday, September 10, 2020
Anweshanam
www.anweshanam.com