സഹജീവി സ്നേഹത്തിന്റെ മാതൃകയായി രക്ഷാപ്രവര്‍ത്തനം; അഭിനന്ദനവുമായി മുഖ്യമന്ത്രി
അപകടം ഉണ്ടായപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കിയത് വലിയൊരു ദുരന്താണ് ഒഴിവാക്കിയത്.

തിരുവനന്തപുര: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായഅപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചത്.

അപകടം ഉണ്ടായപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കിയത് വലിയൊരു ദുരന്താണ് ഒഴിവാക്കിയത്. പരിക്കേറ്റവരെ രക്ഷിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അധികൃതരോടൊപ്പം കൊവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

രാത്രി വളരെ വൈകി രക്തദാനത്തിനായി എത്തി ഓരോ ജീവന്‍ രക്ഷിക്കാന്‍ തുനിഞ്ഞവരെയും അദ്ദേഹം അഭിനന്ദിച്ചു. ദുബായില്‍ നിന്നും കോഴിക്കോടേയ്ക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് (കത1344) അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.41ഓടെയാണ് അപകടമുണ്ടായത്.

പൈലറ്റ് അടക്കം 19 പേര്‍ മരിച്ചു. 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലായി 13 പേരാണ് ഇതുവരെ മരിച്ചത്. മലപ്പുറം ജില്ലയിലെ ആശുപത്രികളിലായി ആറ് പേരും മരിച്ചു.

Related Stories

Anweshanam
www.anweshanam.com